സുനീഷ് നീണ്ടൂർ

Name in English: 
Suneesh Neendoor

എഴുത്തുകാരനും സംവിധായകനുമായ സുനീഷ് നീണ്ടൂർ . ജനനം 1978 ൽ നീണ്ടൂരിൽ. അച്ഛൻ രാജശേഖരൻ അമ്മ ഓമന. തന്റെ പതിനേഴാമത്തെ വയസിൽ ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. കഥാകാരൻ നാടക പ്രവർത്തകൻ പൊതുപ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ സജീവമാണ്. മഴനൂലുകൾ എന്ന സുനീഷിന്റെ നോവലിന് കേരളഭൂഷണം ദിനപത്രത്തിന്റെ പ്രഥമ നോവൽ അവാർഡ് ലഭിച്ചിരുന്നു. നൊമ്പരം, കൃഷ്‌ണയക്ഷ, ഹം ആം ആദ്മി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്

Suneesh Neendoor