വിഷ്ണു വിനയ്

Vishnu Vinay
Date of Birth: 
Wednesday, 8 April, 1987
സംവിധാനം: 1
കഥ: 1

1987 ഏപ്രിൽ 8 -ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനയന്റെയും നീനയുടെയും മകനായി എറണാംകുളം ജില്ലയിലെ പാലാരിവട്ടത്ത് ജനിച്ചു. കളമശ്ശേരി രാാജഗിരി ഹൈസ്കൾ, കൊച്ചി ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു വിഷ്ണുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം അമേരിയ്കയിലെ വിർജീനിയ ടെക് യൂണിവേഴ്സിറ്റിയിൽ നിന്നും Aerospace Engineering ൽ BS പാസ്സായി. തുടർന്ന് അമേരിയ്ക്കയിലെ Purdue University യിൽ നിന്നും masters in Aeronautics കഴിഞ്ഞു.

1996 -ൽ അച്ഛനായ വിനയൻ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന സിനിമയിൽ ബാലനടനായിക്കൊണ്ടാണ് വിഷ്ണു വിനയൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 2007 -ൽ വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയ്ക്ക് കഥ എഴുതി. 2017 -ൽ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് വിഷ്ണു വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വരുന്നത്. തുടർന്ന് വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.

FACEBOOK