ശരത് ബാബു

Sarath Babu
Date of Birth: 
ചൊവ്വ, 31 July, 1951
Date of Death: 
തിങ്കൾ, 22 May, 2023
തെലുങ്കു നടൻ

1951 ജൂലായ് 31 ആം തിയതി ആന്ധ്രാപ്രദേശ് ശ്രീകാംകുളത്ത് ജനിച്ച സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയ അഭിനേതാവായിരുന്നു.

1973 ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ഇദ്ദേഹം ഇതുവരെ വിവിധ ഭാഷകളുമായി 220 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 
ഇതിൽ 100 ലേറെ തമിഴും 80 ലേറെ തെലുങ്കും 20 ഓളം കന്നഡയും 10 ലേറെ മലയാളവും കുറച്ച് ഹിന്ദി സിനിമകളുമാണ്. 

1981, 1988, 1989 വർഷങ്ങളിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ മികച്ച സഹനടനുള്ള നന്തി അവാർഡ് ലഭിച്ചിട്ടുള്ള ഇദ്ദേഹം  2023 മെയ് 22 ആം തിയതി തന്റെ 72 ആം വയസ്സിൽ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെച്ച് വിടവാങ്ങി.