ശരത് കുമാർ

Name in English: 
Sarath Kumar
Alias: 
അപ്പാനി ശരത്ത്

കൊച്ചി സ്വദേശിയായ ശരത് കുമാർ. തീയേറ്റർ ആർട്ടിസ്റ്റാണ്. കൊച്ചിയിലെ ഒരു സാധാരണ കുടുംബമാണ് ശരത്തിന്റേത്. അച്ഛന് കൂലിപ്പണിയാണ്. വീട്ടമ്മയായ അമ്മ. ഒരു സഹോദരിയുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം തിരുവനന്തപുരത്തെ നാടക സംഘങ്ങളിലും തെരുവു നാടകങ്ങളിലും ശരത് സജീവമായിരുന്നു . ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നു ഡിഗ്രി എടുത്തു. തുടർന്ന് കാലടി സര്‍വകലാശാലയില്‍ എംഎ നാടകത്തിന് ചേര്‍ന്നു പഠിച്ചു. രണ്ടു നാടകങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി നാടകങ്ങളിൽ അഭിനയിക്കയും ചെയ്തിട്ടുണ്ട്

Sarath Kumar