സന്ധ്യ രാജു

Sandhya Raju

1992 മാർച്ച് 25 -ന് ചെന്നൈയിൽ ജനിച്ചു. ചെന്നൈയിലെ കൃഷ്ണമൂർത്തി ഫൗണ്ടേഷൻ സ്ക്കൂൾ, ബാല വിദ്യാമന്ദിർ എന്നിവിടങ്ങളിലായിരുന്നു സന്ധ്യ രാജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ബിരുദമെടുത്തു. പ്രശസ്ത കുച്ചിപ്പുടി നർത്തകൻ വെമ്പട്ടി ചിന്നസത്യത്തിന്റെ കീഴിൽ ചെറിയ പ്രായത്തിൽ തന്നെ സന്ധ്യ കുച്ചിപ്പുഡി നൃത്ത പഠനം തുടങ്ങിയിരുന്നു. തുടർന്ന് ഗുരു കിഷോർ മൊസലികണ്ടിയുടെ കീഴിലും നൃത്തം പഠിച്ചു.

2013 -ൽ Yaadhon Ki Baraat എന്ന ഹിന്ദി ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് സന്ധ്യ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് രണ്ട് ഹിന്ദി ഹൃസ്വചിത്രങ്ങളിലും Natyam എന്ന തെലുങ്ക് ഹൃസ്വ ചിത്രത്തിലും അഭിനയിച്ചു. നൃത്തത്തിനോട് അഭിനിവേശമുള്ള നർത്തകിയായ വീട്ടമ്മയുടെ കഥാപാത്രത്തെയാണ് നാട്യം എന്ന ഷോർട്ട് ഫിലിമിൽ സന്ധ്യ അവതരിപ്പിച്ചത്.   2017 -ൽ കെയർഫുൾ എന്ന മലയാള സിനിമയിലൂടെയാണ് സന്ധ്യ ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.  പിന്നീട് 2021 -ൽ Natyam എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. നിരവധി വേദികളിൽ ഇന്ത്യക്കകത്തും പുറത്തുമായി കുച്ചിപ്പുഡി അവതരിപ്പിച്ചിട്ടുള്ള സന്ധ്യ രാജുവിന്റെ ഡാൻസ് വീഡിയോകൾക്ക് അവരുടെ യൂറ്റ്യൂബ് ചാനലിൽ എട്ട് മില്യണിലധികം പ്രേക്ഷകരുണ്ട്.

വിവാഹിതയായ സന്ധ്യ രാജുവിന്റെ ഭർത്താവ്  രാമ രാജു. മകൻ വിക്രമാദിത്യ രാജു.

സന്ധ്യരാജു  Facebook