വടകര കൃഷ്ണദാസ്

Vadakara Krishnadas
Date of Death: 
Thursday, 8 September, 2016
കൃഷ്ണദാസ് വടകര
സംഗീതം നല്കിയ ഗാനങ്ങൾ: 6
ആലപിച്ച ഗാനങ്ങൾ: 1

ഗായകനും സംഗീതസംവിധായകനുമായ വടകര കൃഷ്ണദാസ്. നിരവധി മാപ്പിളപാട്ടുകളും , നാടകഗാനങ്ങളും , ലളിതഗാനങ്ങളുമുൾപ്പെടെ  ആയിരക്കണക്കിന് പാട്ടുകള്‍ പാടുകയും സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. യേശുദാസ് പാടിയതുള്‍പ്പെടെ 150-ഓളം കാസറ്റുകളും പുറത്തിറക്കി. 1983ല്‍ ഇറങ്ങിയ കണ്ണാടിക്കൂട് എന്ന സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി വടകര കൃഷ്ണദാസ് സിനിമ മേഖലയിലും കഴിവ് തെളിയിച്ചു. പാവനാടകങ്ങള്‍, സീരിയല്‍, ഗസലുകള്‍ എന്നിവയ്ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു. കൂടാതെ ആകാശവാണിയില്‍ അനേകം ഗാനങ്ങളും പാടി. 1963 ല്‍ തിരുവനന്തപുരം കലാനിലയത്തില്‍ ദക്ഷിണാമൂര്‍ത്തിയൂടെ സംഗീതസംവിധാനത്തില്‍ പാടിത്തുടങ്ങി. പിന്നീട് നാടകവേദികളില്‍ സജീവമായി. 1975 മുതല്‍ 1990 വരെ 20-ഓളം നാടകങ്ങളില്‍ മുന്നൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പ്രശസ്തമായ 'ഓത്തുപള്ളീലന്നു നമ്മള്‍' എന്ന ഗാനം നാടകത്തിനുവേണ്ടി ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത് കൃഷ്ണദാസാണ്. പ്രശസ്തമായ 'കാളവണ്ടി, കാളവണ്ടിയിത്, ചുരം കയറുമ്പോള്‍, കറവറ്റ പശുവിന്' തുടങ്ങിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്തു. സംഗീതനാടക അക്കാദമി, ഫോക്ലോര്‍ അക്കാദമി, ഓര്‍ക്കാട്ടേരി ഫെയ്‌സ് തുടങ്ങിയവയുടെ പുരസ്‌കാരം നേടി. ഭാര്യ വസന്ത. മക്കള്‍: വിനീത, പ്രസീത, പ്രവിത.