ഐശ്വര്യ ലക്ഷ്മി

Aishwarya Lakshmi

മലയാള ചലച്ചിത്ര നടി. 1990 സെപറ്റംബർ 6 ന്  തിരുവനന്തപുരത്ത് ജനിച്ചു. അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥരാണ്.  ഐശ്വര്യ ലക്ഷ്മിയുടെ പ്രാഥമിക വിദ്യാഭ്യാസം Holy Angels' ISC ലായിരുന്നു. അതിനുശേഷം എറണാകുളം ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എം ബി ബി എസിനു ചേർന്നു.

ഐശ്വര്യ ലക്ഷ്മി 2014 മുതൽ മോഡലിംഗ് ചെയ്യാൻ തുടങ്ങി. വിവിധ സ്ഥാപനങ്ങളുടെ മോഡലായി. ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. 2017 ൽ അൽത്താഫ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ ഐശ്വര്യ ലക്ഷ്മി ചലച്ചിത്രലോകത്തേയ്ക്ക് ചുവടു വെച്ചു. ആ വർഷം തന്നെ റിലീസ് ചെയ്ത മായാനദി എന്ന സിനിമയിൽ ടൊവിനോയുടെ നായികയായി അഭിനയിച്ചു. മായാനദിയിലെ ഐശ്വര്യയുടെ വേഷം പ്രേക്ഷക പ്രീതി നേടി. തുടർന്ന് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നിവയുൾപ്പെടെ എട്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2020 ൽ ഐശ്വര്യ ലക്ഷ്മി ജഗമേ തന്തിരം എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു.