വിനോദ് ബോസ്

Vinod Bose
വിനോദ് ചന്ദ്രബോസ്

പ്രസിദ്ധ കഥാപ്രസംഗം കലകാരി പള്ളിപ്പുറം മഹിളാമണിയുടെയും, ചന്ദ്രബോസിന്റെയും മകനായി എറണാംകുളം ജില്ലയിലെ പെരുമ്പടവത്ത് ജനിച്ചു. ഗവണ്മെന്റ് എൽ പി എസ് അവർമ, ബോയ്സ് എച്ച് എസ് എസ് പേരുവ എന്നിവിടങ്ങളിലായിരുന്നു വിനോദിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിലെ ബിരുദ പഠനത്തിനുശേഷം തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നു പി ജി യും കരസ്ഥമാക്കി.

2011 ൽ ജീവൻ ടിവിയിലെ "ശ്രീനാരായണ ഗുരു" സീരിയലിൽ ഗുരുവിന്റെ വേഷമിട്ടായിരുന്നു വിനോദിന്റെ തുടക്കം. നാല് വർഷം സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചു. ആലപ്പി സംഘവേദി, അങ്കമാലി അമൃത എന്നീ നാടക ട്രൂപ്പുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 2016 ലാണ് വിനോദ് സിനിമയിലേക്ക് പ്രവേശിയ്ക്കുന്നത്. കലി ആണ്  ആദ്യ സിനിമ. തുടർന്ന് നാം, നിദ്രാടനം എന്നീ സിനിമകൾ ചെയ്തു. പിന്നീട് പുറത്തു വന്ന പഞ്ചവർണ്ണതത്ത, ലൂക്ക, ദൃശ്യം 2, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് വിനോദ് സജീവമായി.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിക്കുന്നുണ്ട് വിനോദ്.  തട്ടീം മുട്ടീം, അനിയത്തി എന്നീ മലയാള സീരിയലുകൾ കൂടാതെ 63 നയൻമാർഹൾ എന്ന സീരിയലിലൂടെ തമിഴിലും അഭിനയിച്ചിട്ടുണ്ട്.  അറിയപ്പെടുന്ന ചെണ്ടമേള കലാകാരൻ കൂടെയാണ് വിനോദ് ബോസ്.
ഫേസ്ബുക്ക്