അനു ചന്ദ്ര

Anu Chandra

എഴുത്തുകാരിയും ചലച്ചിത്ര സഹസംവിധായകയുമാണ് അനു ചന്ദ്ര.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തെ പുല്ലഞ്ചേരിയിലാണ് സ്വദേശം.സിനിമ-സീരിയൽ തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി ആർ ചന്ദ്രന്റെ മകളാണ് അനു ചന്ദ്ര. തൃശ്ശൂർ ചേതനയിൽ നിന്ന് ഡിപ്ലോമ ഇൻ ഫിലിം ഡയറക്ഷൻ പഠിച്ച അനു ചന്ദ്ര, നെല്ലിക്ക, ആശാന്തം, അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ, ഓഹ എന്നിങ്ങനെയുള്ള സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ചു. മികച്ച ചെറുകഥയ്ക്കുള്ള സഹോദരൻ അയ്യപ്പൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 'ന്റുപ്പാൻറെ പേര്' എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. രചന നാരായണൻ കുട്ടി കേന്ദ്രകഥാപാത്രമായ, അരുൺ ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ത്രൂ ഹെർ ഐയ്സ് എന്ന ഷോട്ട് ഫിലിമിന്റെ തിരക്കഥക്ക് അനു ചന്ദ്രക്ക് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരകഥക്കുള്ള അവാർഡ് ലഭിച്ചു.1000 miles apart , 1 cm close എന്ന ഷോട്ട് ഫിലിം അനു ചന്ദ്ര തിരക്കഥ എഴുതി സംവിധാനം ചെയ്ത വർക്കാണ്.