പ്രിൻസ് റാഫേൽ

Prince Raphel (Actor)

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ കോളനി നേതാവായ പ്രദീപ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രിൻസ് റാഫേൽ എന്ന നടൻ ശ്രദ്ധിക്കപ്പെടുന്നത്. 

കണ്ണൂർ തളിപ്പറമ്പ് സ്വദേശി ..
സിനിമ സ്വപ്നം കണ്ട് കുറേ അലച്ചിലുകൾക്കൊടുവിൽ സിനിമ നൽകിയത് ഒരു പ്രൊഡക്ഷൻ മാനേജറുടെ വേഷമായിരുന്നു .. 
കമ്മട്ടിപ്പാടം, ഈട, ജനതാ ഗ്യാരേജ്, ഹിന്ദി ചിത്രമായ കർവാൻ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ,തൊട്ടപ്പൻ, യമണ്ടൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചു.

ഡബിൾ ബാരലിൽ വിജയ് ബാബുവിന്റെ ഗുണ്ടയായിട്ടായിരുന്നു ആദ്യ വേഷം.
ഒരു സെക്കൻഡ് ക്ലാസ് യാത്രയിലെ പോലീസുകാരനായും ഈടയിൽ സഖാവായും ആക്ഷൻ ഹീറോ ബിജുവിൽ ഒരു ചീട്ടുകളിക്കാരനായും ഒക്കെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 
ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത ലവ് അറ്റ് ഫസ്റ്റ് ഫൈറ്റ് എന്ന ഹൃസ്വ ചിത്രത്തിൽ പ്രതിനായകനായി വേഷമിട്ടു.