ജോൺ കൈപ്പള്ളിൽ

John Kaippallil
Date of Birth: 
ചൊവ്വ, 24 January, 1989

1989 ജനുവരി 24 -ന്  മാത്യു ജോണിന്റെയും മറിയാമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലികിട്ടിയ ജോൺ കൊച്ചിയിൽ താമസമാക്കി. ജോലിയോടൊപ്പം മോഡലിംഗ് പ്രൊഫഷനായി എടുത്ത ജോൺ നിരവധി പരസ്യങ്ങൾക്ക് മോഡലായി. കൊച്ചി, ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വലിയ ഫാഷൻ ഷോകളിൽ മോഡലായി പങ്കെടുത്തു.

  2012 -ൽ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഇംതിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജോൺ അഭിനയരംഗത്തെത്തുന്നത്. 2016 -ൽ ഇറങ്ങിയ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലെ ഡേവിഡ് സർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. തുടർന്ന് മാസ്റ്റർപീസ്, ആട് 2, ഷൈലോക്ക് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ജോൺ കൈപ്പള്ളിൽ അഭിനയിച്ചു.