രാജശ്രീ ദേശ്പാണ്ഡെ

Rajasree Deshpande

1982 ഒക്റ്റോബർ 12 -ന് മഹാരാഷ്ട്രയിൽ ജനിച്ചു. Symbiosis Law School -ൽ നിന്നും ബിരുദം നേടിയതിനുശേഷം രാജശ്രീ Symbiosis International University യിൽ നിന്നും അഡ്വടൈസിംഗിൽ പിജി കഴിഞ്ഞു. മോഡലിംഗിലൂടെയാണ് രാജശ്രീ ദേശ് പാണ്ഡേ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. 2012 -ൽ ആമിർഖാൻ നായകനായ Talaash എന്ന സിനിമയിൽ ഒരു ചെറിയ റോളിലഭിനയിച്ചുകൊണ്ടായിരുന്നു രാജ ശ്രീയുടെ സിനിമാപ്രവേശനം. അദ്യ ചിത്രത്തിനുശേഷം അവർ ടെലിവിഷൻ സീരിയലുകളാണ് ചെയ്തത്.

പിന്നീട് സൽമാൻ ഖാൻ നായകനായ Kick എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് രാജശ്രീ മലയാളസിനിമയിലാണ് അഭിനയിച്ചത്. ഫഹദ് ഫാസിൽ നായകനായ ഹരം ആയിരുനു രാജശ്രീ ദേശ് പാണ്ഡേയുടെ ആദ്യ സിനിമ. തുടർന്ന് എസ് ദുർഗ്ഗ, എലി എലി ലാമ ശബക്താനി എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. ഹിന്ദി, മറാത്തി, മലയാളം ഭാഷകളിലായി ഇരുപതോളം സിനിമകളിൽ രാജശ്രീ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ്.