ലില്ലി ചക്രവർത്തി

Lilly Chakravarthi

1941 ഓഗസ്റ്റ് 8 ന് ധാക്കയിലെ ബിക്രംപൂരിൽ കേശബ് ചന്ദ്ര ചക്രവർത്തിയുടെയും ദീപ്തി ചക്രവർത്തിയുടെയും മകളായി ജനിച്ചു .നാഗ്പൂരിൽ നിന്ന് അവർ ഹയർ സെക്കൻഡറി പാസായി.1958 ൽ കന ക് മുഖോപാധ്യായ സംവിധാനം ചെയ്ത  “ഭാനു പെലോ ലോട്ടറി” എന്ന ബംഗാളി സിനിമയിൽ സഹനടിയായിട്ടാണ്  അവർ അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്തയില്‍വെച്ച് സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന ബംഗാളി ചലച്ചിത്രനടനായ സൗമിത്ര ചാറ്റര്‍ജിയാണ് മധുവിന് ലില്ലി ചക്രവർത്തിയെ നിർദ്ദേശിക്കുന്നതും നേരിട്ട് കാണാനുള്ള അവസരം ഒരുക്കുന്നതും .കഴിഞ്ഞ 50 വർഷത്തിനിടെ ലില്ലി ചക്രബർത്തി ബംഗാളി , ഹിന്ദി, ഭോജ്പുരി ആസാമീസ് സിനിമകളിൽ വളരെയധികം സജീവമായിട്ടുണ്ട്.സത്യജിത് റേയുടെ  ചിത്രങ്ങളായ “ജനാ ആരണ്യ” (1976), “സഖാ പ്രശാഖ ” (1992) സുനിൽ ബസു മല്ലിക്കിന്റെ  “മുഖർജി പരിബാർ” (1965), അനിൽ ചൗധരി യുടെ “മാതിർ  സ്വർഗ” (1981), പ്രഭാത് റോയിയുടെ “സ്വേത് പത്താരെർ തല” (1992),ഋതുപർണോ ഘോഷിന്റെ ചോക്കർ ബാലീ (2003 ) .ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ചുപ്‌കേ ചുപ്‌കേ (1975 ) ഗുൽസാർ സംവിധാനം ചെയ്ത മൗസം (1975 ) എന്നിവയാണ് ഹിന്ദിയിലെ പ്രധാനപ്പെട്ട സിനിമകൾ.ഇപ്പോൾ  അവർ ടെലിവിഷൻ മെഗാസീരിയലുകളിൽ തന്റെ സജീവ സാന്നിധ്യം അറിയിച്ചു കൊണ്ട് തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു .