ജയപ്രകാശ് രാധാകൃഷ്ണൻ

Jayaprakash Radhakrishnan

നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയ ലെൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ. നെല്ലായ ഏഴുവന്തല 'ദളം' വീട്ടിൽ രാധാകൃഷ്ണൻ-സരോജനി ദമ്പതികളുടെ മകനായി ജനനം. ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്നും ബിരുദവും ചെന്നൈയിൽ നിന്നും എം സി എയും കരസ്ഥമാക്കിയ ശേഷം, അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി നോക്കി. സിനിമ ഒരു ഹരമായപ്പോൾ  അഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ചെന്നൈയിൽ തിരിച്ചെത്തി. പൃഥ്വിരാജിന്റെ ഉറുമിയിലും ഗൗതം മേനോന്റെ എന്നെ അറിന്താളിലും ചെറിയ വേഷങ്ങൾ ചെയ്തു. സ്വന്തമായി ഒരു സിനിമ സംവിധാനവും ചെയ്യണമെന്ന ആഗ്രഹത്തിലാണ് ലെൻസ് എന്ന മൾട്ടി ലിംഗ്വൽ ചിത്രം അദ്ദേഹം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രചനയും ജയപ്രകാശ് തന്നെയാണ്. സിനിമയുടെ ഷൂട്ടിങ്ങിനായി നടൻ എത്താതെ വന്നപ്പോൾ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചു. ഡൽഹി രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ഈ ചിത്രം നേടി. 

ഭാര്യ: സിന്ധു ജയപ്രകാശ്. മകൻ: സിദ്ധാന്ത്