ആൻ ബെഞ്ചമിൻ

Name in English: 
Ann Benjamin

മോഡലും അവതാരികയുമായ ആൻ ബെഞ്ചമിൻ. കൊല്ലം സ്വദേശിയായ ആൻ ഭർത്താവും മകനുമൊത്ത് ഇപ്പോൾ കൊച്ചിയിലാണ് താമസം. അഭിനയ രുചിക്കൊപ്പം ഹോം മേയ്ഡ് ചോക്ലേറ്റ് ഉണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പല ചാനലുകളും കുക്കറി ഷോകൾ ചെയ്യുന്നുണ്ട്. ഫുഡ്‌ സ്റ്റൈലിങ്ങ് ചെയ്യുന്നതോടൊപ്പം ഒരു എഴുത്തുകാരി കൂടിയാണ് ആൻ. സ്കൂൾ വിദ്യാഭ്യാസം ബംഗലൂരുവിലായിരുന്നു. തുടർന്ന് കോമേഴ്സിൽ ബിരുദം എടുത്തു. കുറച്ചു കാലം ഐ റ്റി സി ബാങ്കിൽ ജോലി ചെയ്തു  ചാർളി, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു.  സ്ക്ൾ ബസ് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ നിമ്മി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.