നിർമ്മൽ പാലാഴി

Name in English: 
Nirmal Palazhi
Nirmal Palazhi
Alias: 
നിർമ്മൽ കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ പാലാഴി സ്വദേശി. ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇരിങ്ങല്ലൂരിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മിമിക്രി കലാകാരനായി തുടക്കം. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലെമ്പാടും നിരവധി സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചു. മഴവിൽ മനോരമ ചാനലിലെ കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലൂടെ പ്രശസ്തനായി. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്നു. സലാല മൊബൈൽസ്, നോർത്ത് 24 കാതം, ലീല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചില ചിത്രങ്ങളിൽ ഡബ്ബിംഗും ചെയ്തിട്ടുണ്ട്.