അർജുൻ മുരളീധരൻ

Arjun Muraleedharan
ആലപിച്ച ഗാനങ്ങൾ: 1

1992 നവംബർ 11ന് ആലുവയിലെ കടുങ്ങല്ലൂരിൽ  മുരളീധരൻ - സരള ദമ്പതികളുടെ മകനായി ജനിച്ചു. ആലുവയിലെ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കസ്തുർബാ ഇംഗ്ലീഷ് മീഡിയം സ്കൂൾ,
സെയിന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എഎന്നിവിടങ്ങളിൽ ആയിരുന്നു പഠനം. തുടർന്ന് ബി കോം ചെയ്യുകയും ചെന്നൈ യിൽ സൗണ്ട് ടെക് മീഡിയ എന്ന കോളേജിൽ സൗണ്ട് എഞ്ചിനീയറിങ്ങും പഠിച്ചു. സംഗീത സംവിധായകൻ ദീപക് ദേവിന്റെ  കൂടെ സൗണ്ട് എഞ്ചിനീയർ ആയി തുടക്കം കുറിച്ച ഇദ്ദേഹത്തിന്റെ ആദ്യ സിനിമ ഇതിഹാസ ആയിരുന്നു.
പിന്നീടങ്ങോട്ട് ഭാസ്കർ ദി റാസ്ക്കൽ, ചിറകൊടിഞ്ഞ കിനാവുകൾ, ലാവെൻഡർ, സ്വർഗത്തേക്കാൾ സുന്ദരം, തിലോത്തമ, കിങ് ലയർ, ലൂസിഫർ എന്നീ സിനിമകളിൽ സഹകരിച്ചു.  ലൂസിഫർ ലെ "കടവുളേ പോലെ" എന്ന് തുടങ്ങുന്ന ഗാനം റെക്കോർഡ് ചെയ്തു. കിങ് ലയറിലെ "അഞ്ജലി" എന്ന ഗാനം പാടിയ അർജുൻ, ഭാസ്കർ ദി റാസ്ക്കലിലെ "പുലരോളി വന്നു ചേരുന്നിത" എന്ന ഗാനത്തിലെ ബാക്കിങ് വോക്കൽസും പാടിയിട്ടുണ്ട്. ദീപക് ദേവിന്റെ കൊച്ചി യിലെയും ദുബായ് യിലെയും ചെന്നൈ യിലെയും ലൈവ് മ്യൂസിക് കൺസർട്കളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
വിജേഷ് ഗോപാൽ, ഉദ്യോഗമണ്ഡൽ വിജയകുമാർ, തിരുവാരൂർ ഗിരീഷ് (ചെന്നൈ ) തുടങ്ങിയവരുടെ കീഴിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിചിട്ടുള്ള  അർജുൻ, കഴിഞ്ഞ ഏഴു വർഷമായി സൗണ്ട് എഞ്ചിനീയറായും സൗണ്ട് എഞ്ചിനീയറിംഗ് അദ്ധ്യാപകനായും പാട്ടുകാരനായും ഡബ്ബിങ് ആർട്ടിസ്റ് ആയും ലാംഗ്വേജ് ട്രാൻസ്ലേറ്റർ ആയും സിനിമ രംഗത്ത് സജീവമാണ്.

അച്ഛൻ മുരളീധരൻ FACT ലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആണ്. അമ്മ സരള മുരളീധൻ AVT ടീയുടെ ഓഫീസ്  കൊച്ചിയിൽ ജോലി ചെയ്യുന്നു. അനിയത്തി അപർണ മുരളീധരൻ വിഷ്വൽ മീഡിയ രംഗത്ത് സജീവമാണ്.