ഷൈൻ സി ജോർജ്ജ്

Name in English: 
Shine C George

കോട്ടയം അതിരമ്പുഴ സ്വദേശി. ജൂനിയർ ആർട്ടിസ്റ്റായി ലോഹം, രാജാധിരാജ, പോക്കിരി രാജ, ഒരിടത്തൊരു പോസ്റ്റുമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു ബൈക്ക് മെക്കാനിക്കായ ഷൈൻ ജോർജ്ജ് കസിനായ നിക്സന്റെ നിർബന്ധത്തിനു വഴങ്ങി ബണ്ടി ചോർ എന്ന ചിത്രത്തിൽ പോലീസുകാരന്റെ വേഷം ചെയ്തു. പിന്നീടാണ് ആക്ഷൻ ഹീറോ ബിജുവിലെ ക്രൂരനായ സംസൺ എന്ന കഥാപാത്രത്തിനുള്ള ഒഡീഷനെത്തുന്നത്. ഭാര്യ - ജാൻസി