സുമേഷ് കെ ചന്ദ്രൻ

Sumesh K Chandran

ചന്ദ്രൻ നായരൂടെയും ഉഷ ചന്ദ്രന്റെയും മകനായി എറണാകുളത്ത് ജനിച്ചു. സ്കൂൾ പഠനത്തിനുശേഷം കൊയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കോൺഫിഗറേഷൻ ബിബിഎ പൂർത്തിയാക്കി. 2008 ൽ ഫാഷൻ ഫോട്ടോഗ്രാഫറായി സുമേഷ് തന്റെ കലാജീവിതം ആരംഭിച്ചു. 2002 ൽ ദേവദാസ് എന്ന ഹിന്ദി ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറമാനായി സിനിമാജീവിതത്തിന് തുടക്കം കുറിച്ചു. 

2014 ൽ സ്റ്റൈൽ എന്ന സിനിമയിൽ അസോസിയേറ്റ് ക്യാമറാമാനായി. സുമേഷ്‌ മലയാളസിനിമയിൽ എത്തി. തുടർന്ന് ക്യൂബൻ കോളനി, കാമുകി,, ധമാക്ക എന്നീ സിനിമകളിലും പ്രവർത്തിച്ചു. സംവിധായകനും സിനിമാട്ടോഗ്രാഫറുമായ മുംബൈ സ്വദേശി Parasher Baruah യുടെ സഹായിയായി സുമേഷ് പ്രവർത്തിച്ചിട്ടുണ്ട്. Parasher ന്റെ അസിസ്റ്റന്റ് ക്യാമറമാനായി ആസാമീസ് മൂവികളായ AXONE , BAHUT HUA SAMMAN, NODIR KUL NAI..എന്നിവയിൽ വർക്ക് ചെയ്തു.  

ചെന്നൈ സ്വദേശിയായ സിനിമാട്ടോഗ്രാഫർ മാസാനിയൂടെ അസോസിയേറ്റായും സുമേഷ് വർക്ക് ചെയ്തു. അദ്ദേഹത്തോടൊപ്പം മഞ്ജ പൈ, കളവാണി, വെയിലോട് വിളയാട്, എന്നീ തമിഴ് സിനിമകളിലാണ് അസോസിയേറ്റ് ക്യാമറമാനായി പ്രവർത്തിച്ചത്. റോവിൻ ബാസ്ക്കറുടെ അസോസിയേറ്റ് ക്യാമറമാനായി ജൂലിയും നാല് പേരും, പതുങ്ങി പയനം.തോട്ട, A4  എന്നീ തമിഴ്.ചിത്രങ്ങളിലും  പ്രവർത്തിച്ഛു.   

 5 Ghanty men 5 core എന്ന ഹിന്ദി ചിത്രത്തിന്റെ സ്വതന്ത്ര ഛായാഗ്രഹകനായി.. Invisible actor എന്ന  മലയാളം ഷോർട്ട് ഫിലിമിനും  സുമേഷ്‌ സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ചു.  നിരവധി പരസ്യ ചിത്രങ്ങൾക്ക് വേണ്ടിയും സുമേഷ് ഛായാഗ്രഹണം നിർവഹിച്ചിട്ടൂണ്ട്. .

സുമേഷിന്റെ Gmail, Facebook, Linkedin, IMDB