ശബരി

Sabari
ശബരീഷ് എം പി
സംഗീതം നല്കിയ ഗാനങ്ങൾ: 1

ശബരി എന്ന ശബരീഷ് എം പി. അന്തരിച്ച നടി ശ്രീവിദ്യയാണ് ശബരിയെ സംഗീത ലോകത്തെത്തിച്ചത്. 1995 ൽ ശ്രീവിദ്യ സത്യസായിബാബയെക്കുറിച്ചു രചിച്ച ഹാർട്ട് റ്റു ഹാർട്ടിലെ ഗാനങ്ങൾക്ക് ശബരി ശബ്ദം നല്കിയിട്ടുണ്ട്. തുടർന്ന് കൈതപ്രം ഈണം നൽകിയ കരിക്കത്തമ്മ എന്ന ഭക്തിഗാന കാസറ്റിൽ കെ എസ് ചിത്രയോടൊപ്പം പാടി. തുടർന്ന് കോറസ്‌ 12 വർഷം യേശുദാസിന്റെ കൂടെ തരംഗിണിയിൽ. ഇ കരുണാകാരനൊപ്പം പ്രവർത്തിച്ചു. ജി ദേവരാജൻ, എം ജി രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌, കാവാലം ശ്രീകുമാർ, സുജാത എന്നിവരുമായി ചേർന്നും പ്രവർത്തിച്ചു. ഇടക്കാലത്ത് ഡൽഹിയിൽ സി എൻ ബി സി യിൽ സൗണ്ട് എൻജിനിയറായും ശബരി ജോലി ചെയ്തിട്ടുണ്ട്. യേശുദേവന്റെ ജീവിതത്തെ ആധാരമാക്കി ശബരി സംഗീതം നൽകിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സിഡി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പ്രകാശനം ചെയ്തത്. കൂടാതെ ബിബി, എയ്ഞ്ചൽ, ചെങ്കനൽ, വിതച്ചത് കൊയ്യുന്നവർ, ധവള വിപ്ലവത്തിന്റെ ഗാഥകൾ  എന്നീ ഹ്രസ്വചിത്രങ്ങൾക്ക് ശബരി പശ്ചാത്തല സംഗീതം നിർവഹിച്ചിട്ടുണ്ട്.

Sabarish MP