ലീന ആന്റണി

Leena Antony

നാടക നടൻ കെ എൽ ആന്റണിയുടെ ഭാര്യ. മുപ്പത് വർഷത്തിലധികം നാടക രംഗത്തെ അഭിനയ പരിചയം. അമച്വർ നാടകവേദികളിൽ സജീവമായിരുന്ന അവർ, നാടക ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ആന്റണിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം നാടകാഭിനായ രംഗത്ത് നിന്നും മാറി നിന്നുവെങ്കിലും, ആന്റണി എഴുതി സംവിധാനം ചെയ്ത, രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള അമ്മയും തൊമ്മനും എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് തിരികെയെത്തി. ഈ കാണാനിടയായ ദിലീഷ് പോത്തൻ അവരെ മഹേഷിന്റെ പ്രതികാരത്തിലെ ഒരു കഥാപാത്രത്തിനായി വിളിക്കുകയായിരുന്നു. 

മക്കൾ: അമ്പിളി, ലാസർ ഷൈൻ, നാൻസി