അരിസ്റ്റോ സുരേഷ്
തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനാണ് സുരേഷ്. സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരന്. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. പക്ഷേ പാട്ടു പഠിക്കാനുള്ള സാമ്പത്തിക സാഹചര്യമൊന്നും വീട്ടില്ലില്ലായിരുന്നു. തിരുവനന്തപുരം തമ്പാന്നൂര്‍ യുപിഎസിലും എസ്എംവി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കൂട്ടുകാര്‍ക്കൊപ്പം ഡെസ്കില്‍ കൊട്ടിപ്പാടിയാണ് സംഗീതലോകത്തിലേക്കുള്ള വരവ്. ക്യാമറയുടെ മുന്നിലേക്കായിരുന്നില്ല പിന്നിലേക്ക് സഞ്ചരിക്കാനാണ് സുരേഷിനിഷ്ടം. കഥയെഴുതുന്ന പതിവുണ്ടായിരുന്നു. കുറേ തിരക്കഥകളുമെഴുതി. കഥകള്‍ സിനിമയാക്കണമെന്ന മോഹത്താല്‍ പലര്ക്കു മുന്നിലും കഥ പറഞ്ഞു പണിയും കിട്ടി. കഥ കേട്ടവരില്‍ പലരും കഥ മാത്രം സ്വീകരിച്ചു തന്നെ പറ്റിച്ചുവെന്നു സുരേഷ്. പക്ഷെ, കഥയെഴുത്തും പാട്ടെഴുത്തും കൂടെ കൊണ്ടു നടന്നു. അഭിനയത്തെക്കാളേറെ തിരക്കഥയെഴുതാനാണിഷ്ടം. ദൂരത്ത് ഒരു തീരമെന്ന പേരില്‍ തിരക്കഥയെഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വായനയോടു ഇഷ്ടമാണ്. സ്വാതന്ത്ര്യം അര്ധരാത്രിയിലെന്ന പുസ്തകം വായിക്കാനേറെ ഇഷ്ടമാണ്. ഏതു നേരവും ഈ പുസ്തകവും കൂടെയുണ്ടാകും. അഞ്ഞൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചില പാട്ടുകള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നുവെന്നത് ഏറെ സന്തോഷമാണ്. നാല്‍പ്പത്തിയാറാമത്തെ വയസിലും അവിവാഹിതനാണ് സുരേഷ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ഹാഷ്ടാഗ് അവൾക്കൊപ്പം | എ യു ശ്രീജിത്ത് കൃഷ്ണ | 2020 | |
സഖാവ് | ജാനകിയുടെ അച്ഛൻ | സിദ്ധാർത്ഥ ശിവ | 2017 |
ഷോലൈ - ദി സ്ക്രാപ്പ് ഷോപ്പ് | എൽദോ | സിജു കമർ | 2022 |
വള്ളിക്കെട്ട് | രാജൻ ആശാൻ | ജിബിൻ എടവനക്കാട് | 2019 |
വരയൻ | ഷാപ്പ് ഓണർ | ജിജോ ജോസഫ് | 2022 |
വയസ്സെത്രയായി മുപ്പത്തീ.. | പപ്പൻ ടി നമ്പ്യാർ | 2024 | |
മർഡിക | കെ ആർ ശിവകുമാർ | 2022 | |
മൂന്നാം പ്രളയം | കെ പി എ സി കണ്ണപ്പനാശാൻ | രതീഷ് രാജു എം ആർ | 2019 |
ഫ്രഞ്ച് വിപ്ളവം | മജു കെ ബി | 2018 | |
പ്രതി പൂവൻ കോഴി | റോഷൻ ആൻഡ്ര്യൂസ് | 2019 | |
പൂഴിക്കടകൻ | രാമേട്ടൻ | ഗിരീഷ് നായർ | 2019 |
പൂമരം | എബ്രിഡ് ഷൈൻ | 2018 | |
പൂക്കാലം | സേവ്യർ | ഗണേശ് രാജ് | 2023 |
പി കെ റോസി | ശശി നടുക്കാട് | 2022 | |
പരോൾ | ശരത് സന്ദിത്ത് | 2018 | |
നിഗൂഢം | അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്സൺ നോർബൽ | 2023 | |
ദി ഗാംബ്ലർ | ജോയി | ടോം ഇമ്മട്ടി | 2019 |
ചിലപ്പോൾ പെൺകുട്ടി | പ്രസാദ് നൂറനാട് | 2019 | |
കോളാമ്പി | ടി കെ രാജീവ് കുമാർ | 2023 | |
കേണലും കിണറും | മമ്മി സെഞ്ച്വറി | 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
അരിസ്റ്റോ സുരേഷ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
മൈലാഞ്ചി കാട്ടിലേ | വള്ളിക്കെട്ട് | അരിസ്റ്റോ സുരേഷ് | അരിസ്റ്റോ സുരേഷ് | 2019 | |
മുത്തേ പൊന്നെ പിണങ്ങല്ലേ | ആക്ഷൻ ഹീറോ ബിജു | അരിസ്റ്റോ സുരേഷ് | അരിസ്റ്റോ സുരേഷ് | 2016 | |
പരോൾ കാലം | പരോൾ | അരിസ്റ്റോ സുരേഷ് | അരിസ്റ്റോ സുരേഷ് | 2018 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
മൈലാഞ്ചി കാട്ടിലേ | വള്ളിക്കെട്ട് | അരിസ്റ്റോ സുരേഷ് | അരിസ്റ്റോ സുരേഷ് | 2019 | |
മുത്തേ പൊന്നെ പിണങ്ങല്ലേ | ആക്ഷൻ ഹീറോ ബിജു | അരിസ്റ്റോ സുരേഷ് | അരിസ്റ്റോ സുരേഷ് | 2016 | |
പരോൾ കാലം | പരോൾ | അരിസ്റ്റോ സുരേഷ് | അരിസ്റ്റോ സുരേഷ് | 2018 | |
* പെണ്ണളേ പെണ്ണാളേ | ഉദാഹരണം സുജാത | സന്തോഷ് വർമ്മ | സിതാര കൃഷ്ണകുമാർ, സയനോര ഫിലിപ്പ്, ദിവ്യ എസ് മേനോൻ | 2017 |