അരിസ്റ്റോ സുരേഷ്

Aristo Suresh
ആക്ഷൻ ഹീറോ ബിജു
സുരേഷ് തമ്പാന്നൂർ
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 4
ആലപിച്ച ഗാനങ്ങൾ: 8

തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനാണ് സുരേഷ്. സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരന്‍. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. പക്ഷേ പാട്ടു പഠിക്കാനുള്ള സാമ്പത്തിക സാഹചര്യമൊന്നും വീട്ടില്ലില്ലായിരുന്നു. തിരുവനന്തപുരം തമ്പാന്നൂര്‍ യുപിഎസിലും എസ്എംവി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കൂട്ടുകാര്‍ക്കൊപ്പം ഡെസ്കില്‍ കൊട്ടിപ്പാടിയാണ് സംഗീതലോകത്തിലേക്കുള്ള വരവ്. ക്യാമറയുടെ മുന്നിലേക്കായിരുന്നില്ല പിന്നിലേക്ക് സഞ്ചരിക്കാനാണ് സുരേഷിനിഷ്ടം. കഥയെഴുതുന്ന പതിവുണ്ടായിരുന്നു. കുറേ തിരക്കഥകളുമെഴുതി. കഥകള്‍ സിനിമയാക്കണമെന്ന മോഹത്താല്‍ പലര്‍ക്കു മുന്നിലും കഥ പറഞ്ഞു പണിയും കിട്ടി. കഥ കേട്ടവരില്‍ പലരും കഥ മാത്രം സ്വീകരിച്ചു തന്നെ പറ്റിച്ചുവെന്നു സുരേഷ്. പക്ഷെ, കഥയെഴുത്തും പാട്ടെഴുത്തും കൂടെ കൊണ്ടു നടന്നു. അഭിനയത്തെക്കാളേറെ തിരക്കഥയെഴുതാനാണിഷ്ടം. ദൂരത്ത് ഒരു തീരമെന്ന പേരില്‍ തിരക്കഥയെഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വായനയോടു ഇഷ്ടമാണ്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലെന്ന പുസ്തകം വായിക്കാനേറെ ഇഷ്ടമാണ്. ഏതു നേരവും ഈ പുസ്തകവും കൂടെയുണ്ടാകും. അഞ്ഞൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചില പാട്ടുകള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നുവെന്നത് ഏറെ സന്തോഷമാണ്. നാല്‍പ്പത്തിയാറാമത്തെ വയസിലും അവിവാഹിതനാണ്  സുരേഷ്.

Aristo Suresh