എം ഗോവിന്ദൻ

M Govindan
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എം. ഗോവിന്ദന്‍ 1919 സെപ്റ്റംബര്‍ 18ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനിച്ചു. കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിയും മാഞ്ചേരത്ത് താഴത്തേതില്‍ ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. 1945 വരെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലു ചെന്നൈയിലും ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

'ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം', 'നാട്ടുവെളിച്ചം', 'അരങ്ങേറ്റം', 'കവിത', 'മേനക','എം.ഗോവിന്ദന്റെ കവിതകള്‍','നോക്കുകുത്തി', 'മാമാങ്കം', 'ജ്ഞാനസ്‌നാനം', 'ഒരു കൂടിയാട്ടത്തിന്റെ കവിത', 'തുടര്‍ക്കണി','നീ മനുഷ്യനെ കൊല്ലരുത്', 'ചെകുത്താനും മനുഷ്യരും', 'ഒസ്യത്ത്', 'മണിയോര്‍ഡറും മറ്റു കഥകളും', 'സര്‍പ്പം', 'റാണിയുടെ പെട്ടി', 'ബഷീറിന്റെ പുന്നാര മൂഷികന്‍' തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1989 ജനുവരി 23ന് ഗുരുവായൂരില്‍ വച്ച് എം. ഗോവിന്ദന്‍ മരണമടഞ്ഞു.

അവലംബം : ഡിസി ബുക്സ്