മാത്യുസ് പുളിക്കൻ

Mathews Pulickan
സംഗീതം നല്കിയ ഗാനങ്ങൾ: 8
ആലപിച്ച ഗാനങ്ങൾ: 1

കോട്ടയം ജില്ലയിലെ പാലാ ഭരണങ്ങാനത്ത് ‌പി എസ് തോമസിന്റേയും ആൻസി ജോസിന്റെയും മകനായി ജനിച്ചു. ജനനത്തീയതി 1993 ഫെബ്രുവരി 28ന്. ARS ഭരണങ്ങാനം, കലാഭവൻ ടാലന്റ് റെസിഡൻഷ്യൽ സ്കൂൾ കാക്കനാട്, റിവർസൈഡ് പബ്ലിക് സ്കൂളുകളെന്നിവയിൽ വിദ്യാഭ്യാസം. സുഹൃത്തും സംവിധായനുമായ ജിയോ ബേബിയുടെ രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലൂടെ ആണ് 2015ൽ മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. ലോസ് ആഞ്ചൽസിലെ ലവ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് മാത്യൂസിന് ലഭ്യമായിരുന്നു.

2 പെൺകുട്ടികൾ, കുഞ്ഞുദൈവം, ആഷിഖ് വന്ന ദിവസ എന്ന ചിത്രങ്ങളിലൊക്കെ സംഗീതസംവിധായകനായി. ജിയോ ബേബിയുടെ തന്നെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലാണ് ‌നിലവിൽ സംഗീതം ചെയ്തിരിക്കുന്നത്.

മാത്യൂസിന്റെ വിലാസം : പുളിക്കൽ ഹൗസ്, ഈരാറ്റുപേട്ട, കോട്ടയം 686121

മാത്യൂസിന്റെ ഫേസ്ബുക്ക് വിലാസമിവിടെ