ജയകുമാർ

Jayakumar Parameswaran Pillai
തട്ടീം മുട്ടീം അർജുനൻ
ജയകുമാർ പിള്ള

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന തട്ടീം മുട്ടീം കോമഡി സീരിയലിലെ ശ്രദ്ധേയനായ നടനാണ് ജയകുമാർ. നാലാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് ജയകുമാർ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ഹൈസ്കുൾ ക്ലാസുകളിൽ പഠിയ്കുമ്പോൾ കലാപ്രവർത്തനങ്ങളിൽ സജീവമാകാൻ തുടങ്ങി. നാടക പ്രവർത്തകനും അദ്ധ്യാപകനുമായ രാജേന്ദ്രന്റെ പ്രോത്സാഹനത്തോടെ പ്രൊഫഷണൽ നാടകരംഗത്തേയ്ക്കിറങ്ങി. രാജേന്ദ്രന്റെ യുവശക്തി തിയ്യേറ്റേഴ്സിലായിരുന്നു തുടക്കം. അതിനിടയിൽ ബിഎഡ് കഴിഞ്ഞ് ഒരു എയ്ഡഡ് സ്കൂളിൽ അദ്ധ്യാപകനായി ജോലിയ്ക്ക് കയറി. ആറുമാസം തികയും മുൻപ് സർവ്വെ ഡിപ്പാർട്ട്മെന്റി സെലക്ഷൻ ലഭിച്ചു.

സർക്കാരിന്റെ അനുവാദത്തോടെ ജയകുമാർ ജോലിയോടൊപ്പം നാടകാഭിനയം തുടർന്നു. ജയകുമാർ അഭിനയിച്ച നാടകം കണ്ടാ സംവിധായകൻ രാജസേനനാണ് അദ്ദേഹത്തെ സിനിമയിലേയ്ക്ക് വിളിയ്ക്കുന്നത്. തുടർന്ന് രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനുശേഷം നാടൻ പെണ്ണും നാട്ടുപ്രമാണിയുംകഥാന്തരംസ്വർണ്ണ കടുവനിത്യഹരിത നായകൻ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ജയകുമാർ അഭിനയിച്ചു. 2009 -ൽ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജയകുമാർ ടെലിവിഷൻ രംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ചന്ദ്രലേഖ, പരിണയം, മാലഖമാർ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. മാലാഖമാരിലെ കുഞ്ഞാപ്പി എന്ന കഥാപാത്രമാണ് ജയകുമാറിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് മഴവിൽ മ്നനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിൽ അഭിനയിച്ചു. തട്ടീം മുട്ടീം സീരിയലിൽ ജയകുമാർ അവതരിപ്പിച്ച അർജ്ജുനൻ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. 

ജയകുമാറിന്റെ ഭാര്യ ഉമാദേവി. രണ്ട് മക്കളാണ് അവർക്കുള്ളത്.