ശ്രീകല വി കെ

Name in English: 
Sreekala VK
Alias: 
സീരിയൽ , നാടകം

സീരിയലുകളിലും നാടകങ്ങളിലും സജീവമായ ശ്രീകല വി കെ. സ്വദേശം ഇടുക്കി. താമസം തിരുവനന്തപുരം വട്ടിയൂർക്കാവ്. കുട്ടിക്കാലത്ത് തന്നെ നാടകങ്ങളിലും കഥാപ്രസംഗങ്ങളിലും സംഗീതത്തിലും ഒക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീകല. നാടകാഭിനയത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ശ്രീകലയുടെ ശ്രദ്ധേയമായ നാടകങ്ങൾ കല്ലുകൊണ്ടൊരു പെണ്ണ് , അന്തരിച്ച നടൻ തിലകൻ സംവിധാനം ചെയ്ത ' ഫസഹ് 'എന്നിവയാണ് . 'മേക്കപ്പ്' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയിത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിക്കയുണ്ടായി. "നക്ഷത്രക്കണ്ണുള്ള രാജകുമാരാൻ അവനുണ്ടൊരു രാജകുമാരി", പത്താം നിലയിലെ തീവണ്ടി, കണ്ണിനും കണ്ണാടിക്കും, റോമൻസ്, തനിയെ, ചക്കരമുത്ത്,നക്ഷത്രങ്ങൾ, തിലോത്തമാ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജനശ്രദ്ധയാകർഷിച്ച മിക്ക മലയാളം സീരിയലുകളിലും അഭിനയിക്കാൻ ശ്രീകലയ്ക്ക് കഴിഞ്ഞു.