ഐശ്വര്യ മേനോൻ

Aiswarya Menon
Date of Birth: 
തിങ്കൾ, 8 May, 1995

1995 മെയ് 8 -ന് മലയാളികളായ വരദ രാജന്റെയും റോജയുടെയും മകളായി തമിഴ് നാട്ടിലെ ഈ റോഡിൽ ജനിച്ചു. ഈറോഡ് ഭാരതീയ വിദ്യാഭവനിലായിരുന്നു ഐശ്വര്യയുടെ വിദ്യാഭ്യാസം. SRM Institute Of Science and Technology -യിൽ നിന്നും ഇൻസ്റ്റരുമെന്റേഷൻ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തു.

മോഡലിംഗിലൂടെയാണ് ഐശ്വര്യ ശ്രദ്ധിയ്ക്കപ്പെട്ടത്. ചിത്രകാരി കൂടിയായ ഐശ്വര്യ ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും സജീവമായത്. 2012 -ൽ തെൻട്രൽ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2012 -ൽ തന്നെ Kadhalil Sodhappuvadhu Yeppadi എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് സിനിമാരംഗത്തും തുടക്കംകുറിച്ചു. ആ വർഷം തന്നെ Love Failure എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. 2016 -ൽ മണ്‍സൂണ്‍ മാംഗോസ് എന്ന മലയാള സിനിമയിലും ഐശ്വര്യ മേനോൻ അഭിനയിച്ചു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി പത്തിലധികം സിനിമകളിൽ ഐശ്വര്യ മേനോൻ അഭിനയിച്ചിട്ടുണ്ട്.  സിനിമകളോടൊപ്പം മോഡലിംഗ് രംഗത്തും സജീവമായ ഐശ്വര്യ മേനോൻ നിരവധി പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുണ്ട്.