ഷഫീക് റഹ്മാന്‍

Name in English: 
Shafeeq Rahman
Alias: 
ഷഫീക്

അമർ അക്ബർ ആന്റണിയിൽ ഥാപ്പൻ എന്ന ബംഗാളി വില്ലനെയാണു ഷഫീക്ക് അവതരിപ്പിച്ചത്, കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന കഥാപാത്രം. നാദിർഷയുടെ അകന്ന ബന്ധു കൂടിയായ ഷെഫീക്ക് ഒരു വിവാഹ വേദിയിൽ വച്ചാണു നാദിർഷയോടു വേഷം ചോദിച്ചത്.

കളമശേരി സ്വദേശിയായ ഷെഫീക്ക് മോഡലിങ്ങിലൂടെയാണു  സിനിമാരംഗത്ത് എത്തിയത്.  ലേലം, ജയിംസ് ബോണ്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ  ജൂനിയർ ആർട്ടിസ്റ്റായിരുന്നു. പുറത്തിറങ്ങാത്ത ടാർഗറ്റ് എന്ന സിനിമയിൽ നായകനും. പൂക്കാലം വരവായി എന്ന സിനിമയിൽ സ്കൂൾ കുട്ടിയായാണ് ആദ്യം ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. അമർ അക്ബർ ആന്റണി ഹിറ്റായതോടെ ദുബായിയിലെ ജോലി ഉപേക്ഷിച്ചു.

ഭാര്യ : ശബാന, മക്കൾ : ഷിഫ്ര, ഷറഫ, ഷിർഫ

Shafeeq Rahman