തൃഷ കൃഷ്ണൻ

Trisha Krishnan
Date of Birth: 
Wednesday, 4 May, 1983
തൃഷ

പാലക്കാട് സ്വദേശികളായ കൃഷ്ണയ്യരുടെയും ഉമയുടെയും മകളായി ചെന്നൈയിൽ ജനിച്ചു. ചെന്നൈ Sacred Heart Church Park School ലായിരുന്നു തൃഷയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ചെന്നൈ എത്തിരാജ് കോളേജിൽ നിന്നും ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ ബിരുദം നേടി. മോഡലിംഗിലൂടെയാണ് തൃഷ തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.1999 ൽ ഒരു സൗന്ദര്യ മത്സരത്തിൽ മിസ് സേലം ആയി തൃഷ തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ മിസ് ചെന്നൈയായി. 2001 ൽ തൃഷയ്ക്ക് മിസ് ഇന്ത്യ മത്സരത്തിൽ ബ്യൂട്ടിഫുൾ സ്മൈൽ അവാർഡ് ലഭിച്ചു. 

2003 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ലേസ ലേസ എന്ന തമിഴ് സിനിമയിലൂടെയാണ് തൃഷ കൃഷ്ണൻ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ആ വർഷം തന്നെ എനക്ക് 20 ഉനക്ക് 18 എന്ന ചിത്രത്തിലും നായികയായി. തുടർന്ന് വിക്രം നായകനായ സൂപ്പർഹിറ്റ് ചിത്രം സാമിയിൽ തൃഷ നായികയായി അഭിനയിച്ചു. 2004 ൽ വർഷം എന്ന തെലുങ്ക് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി. താമസിയാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ മുൻനിര നായികമാരിലൊരാളായി തൃഷ വളർന്നു. ഗില്ലി, കൊടി, വിണ്ണൈതാണ്ടി വരുവായ, മങ്കാത്ത, യെന്നെ അറിന്താൽ, മോഹിനി, 96, പൊന്നിയൻ സെൽവൻ എന്നിവയുൾപ്പെടെ നിരവധി വിജയച്ചിത്രങ്ങളിൽ തൃഷ നായികയായി. 2018 ൽ ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിക്കൊണ്ട് മലയാള സിനിമയിൽ അരങ്ങേറി. തുടർന്ന് 2021 റാം എന്ന ജിത്തു ജോസഫ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി. 

People for the Ethical Treatment of Animals (PETA) യുടെ ഗുഡ് വിൽ അംബാസഡറായി തൃഷ പ്രവർത്തിക്കുന്നുണ്ട്.