ജോജൻ കാഞ്ഞാണി

Jojan Kanjani

തൃശൂർ കാഞ്ഞാണി സ്വദേശിയാണ് ജോജൻ. സിബി മലയിൽ സംവിധാനം ചെയ്ത ചെങ്കോൽ എന്ന ചിത്രത്തിൽ 'കരടി ആന്റണി' എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമയിലെത്തി. പിന്നീട് ശിപായി ലഹള, പുതുക്കോട്ടയിലെ പുതുമണവാളൻ, ഗമനം, ഏഴരക്കൂട്ടം തുടങ്ങി പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പി.വാസു സംവിധാനം ചെയ്ത 'വായ്മയെ വെല്ലും' എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടു. സിനിമകൾക്കു പുറമേ മിനിസ്ക്രീൻ പരമ്പരകളിലും വേഷമിട്ടിട്ടുള്ള ഇദ്ദേഹം, 'ലഹരി' എന്ന ഒരു ടെലിഫിലിം സംവിധാനം ചെയ്തിട്ടുമുണ്ട്.