ഡോ.ബിനീത രഞ്ജിത്

Name in English: 
Bineetha Renjith
Dr.Binitha Renjith-Singer
Artist's field: 
Alias: 
ഡോ.ബിനീത രഞ്ജിത്ത്
ബിനീത രഞ്ജിത്ത്

കോട്ടയം സ്വദേശി. വി ശശിധരൻ-ചെല്ലമ്മ എന്നിവരുടെ മകളായി ജൂലൈ 21ന് ജനനം. കോട്ടയം  മൌണ്ട് കാർമൽ സ്കൂൾ , ബി സി എം കോളേജ്  എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക സ്കൂൾ-കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോട്ടയം ഗവ:മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദവും നേടി. ചെറുപ്പ കാലം മുതൽ തന്നെ ഏകദേശം 17 വർഷത്തോളം സംഗീതം അഭ്യസിച്ചു . ശ്രീ.ബേബി മാത്യു , കെ.പി,എ സി ചന്ദ്രശേഖരൻ , കെ.വീരമണി , ജെയ്സണ്‍ ജെ നായർ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ശാസ്ത്രീയ സംഗീത പഠനം. 1994 മുതൽ1996 വരെയുള്ള വർഷങ്ങളിൽ  സംസ്ഥാന യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ വിജയി ആയിരുന്നു. ലളിത സംഗീതത്തിലും, കവിത ആലാപനത്തിലും , കഥാ പ്രസംഗത്തിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . 1998ൽ എം ജി യൂണിവേഴ്സിറ്റി കലാതിലകവുമായിരുന്നു ബിനീത. 2007 സ്റ്റാർ സിങ്ങറിൽ ടോപ്‌ 10ൽ വന്നതോടെയാണ്  പ്രൊഫഷണൽ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് .ഇതുവരെ 50ഓളം ആൽബങ്ങളിൽ പാടിയിട്ടുണ്ട്.  

സ്റ്റാർ സിംഗറിലൂടെ ബിനീതയുടെ പെർഫോമൻസ് ശ്രദ്ധിച്ചിരുന്ന സംഗീത സംവിധായകൻ ശ്രീവൽസൻ ജെ മേനോൻ തന്റെ പുതിയ ചിത്രമായ “ലോഹത്തിനു” വേണ്ടി ബിനീതയുടെ ശബ്ദം അനുയോജ്യമായി വന്നപ്പോൾ പാടാൻ ക്ഷണിക്കുകയായിരുന്നു. മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലോഹത്തിലെ “എത്തിപ്പോയി” എന്ന ഗാനം സിയാദുമൊത്ത് ആലപിച്ചാണ് ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയായി തുടക്കമിടുന്നത്. 

കുടുംബം: ഭർത്താവ് : രഞ്ജിത് , മക്കൾ : ദേവദത്തൻ , ഹർഷവർദ്ധൻ, ജ്യേഷ്ഠൻ : ബിനോയ്‌  . ഭർത്താവ്  രഞ്ജിത്തും, സ്റ്റാർ സിങ്ങർ സുഹൃത്തുക്കളും ചേർന്ന് മൂഷിക് എന്നാ മ്യൂസിക്കൽ ബാൻഡ് നടത്തുന്നു. തൃശൂർ ജില്ലയിലെ ചേർപ്പിൽ താമസിക്കുന്ന ബിനീത ഇപ്പോൾ ഗവന്മെന്റ് സർവീസിൽ അസിസ്റ്റന്റ് സർജൻ ആയി ജോലി ചെയ്യുന്നു.