നിരഞ്ജന അനൂപ്‌

Name in English: 
Niranjana Anoop

എറണാകുളം ചോയ്‌സ് സ്‌കൂളില്‍ പ്ലസ്ളസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയായ നിരഞ്ജന അനൂപ്‌. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ചിട്ടുള്ള നിരഞ്‌ജന മഞ്‌ജുവാര്യര്‍ക്കും ശോഭനയ്‌ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്‌. മോഹൻലാലിനൊപ്പം ലോഹം എന്ന ചിത്രത്തിലാണ് നിരഞ്ജന ആദ്യമായി അഭിനയിച്ചത്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ് നിരഞ്ജന. സംവിധായകൻ രഞ്‌ജിത്തിന്റെ മുല്ലശ്ശേരി കുടുംബവുമായി അടുത്ത ബന്ധമാണ് നിരഞ്‌ജനയെ സിനിമയിൽ എത്തിച്ചത്.