പൂനം ദാസ് ഗുപ്ത

Name in English: 
Poonam Das Gupta

ഇന്ത്യൻ ചലച്ചിത്ര നടി.  1960 ജനുവരി 3-ന് ജനിച്ചു. രണ്ടാം നിര ഹിന്ദി സിനിമകളിലെ നായികയായിട്ടാണ് പൂനം ദാസ്ഗുപ്ത അറിയപ്പെട്ടത്. 1990-ലാണ് മലയാള സിനിമയിൽ പൂനം അഭിനയിക്കുന്നത്. വാസവദത്തയായിരുന്നു ആദ്യ ചിത്രം. മലയാളത്തിൽ കുറച്ചു  സിനിമകളിൽ പൂനം ഗ്ലാമറസ്സ് വേഷങ്ങളിൽ അഭിനയിച്ചു. ഹിന്ദി,ബംഗാളി,തമിഴ്,മലയാളം ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ഹിന്ദി ടി വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.