ഷീബ പരമേശ്വരൻ

Sheeba Parameshwaran

തൃശൂർ കോലഴിയിൽ പരമേശ്വരൻ നായരുടേയും ശകുന്തളയുടേയും മകളായ ഷീബ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലെത്തുന്നത്. മിനി സ്ക്രീനിലായിരുന്നു തുടക്കം കുറിച്ചത്. കടത്തനാടൻ കന്നി, ഇന്നത്തെ സ്പെഷ്യൽ എന്നീ ടിവി പരമ്പരകളിലും തമിഴ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം, കഥക് എന്നിവ ശാസ്ത്രീയമായി അഭ്യസിച്ചു. സംവിധായകൻ മോഹന്റെ കുടുംബസുഹൃത്ത് വഴിയാണ് പക്ഷേ എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിക്കാൻ അവസരമാവുന്നത്.

അവലംബം :- ചിത്രഭൂമി ആർട്ടിക്കിൾ, കതിരവൻ ശേഖരം