വിഷ്ണു ഉണ്ണികൃഷ്ണൻ
മലയാള ചലച്ചിത്ര നടൻ, തിരക്കഥാകൃത്ത്. 1987 മാർച്ച് 11- ന് എറണാകുളത്ത് ഉണ്ണികൃഷ്ണന്റെയും ലീലയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വിഷ്ണുവിന്റെ ബിരുദപഠനം. ബാലനടനായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്റെ വീട് അപ്പൂന്റേം ആയിരുന്നു വിഷ്ണുവിന്റെ ആദ്യ സിനിമ. തുടർന്ന് അമൃതം, പളുങ്ക്, മായാവി തുടങ്ങി ഇരുപതോളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.
സുഹൃത്ത് ബിബിൻ ജോർജ്ജുമായി ചേർന്നു വിഷ്ണു ഉണ്ണിക്കൃഷ്ണൻ 2015- ലാണ് തിരക്കഥാരചന തുടങ്ങുന്നത്. 2015- ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി ആണ് വിഷ്ണുവും ബിബിനും ചേർന്ന് തിരക്കഥ രചിച്ച ആദ്യ ചിത്രം. തുടർന്ന് 2016- ൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന നാദിർഷാ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഇവരുടേതായിരുന്നു. ആ സിനിമയിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ തന്നെ നായകനായി അഭിനയിച്ചു. രണ്ടു ചിത്രങ്ങളും വലിയ വിജയമായത് വിഷ്ണു ഉണ്ണിക്കൃഷ്ണൻ തിരക്കഥാകൃത്ത് എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധിയ്ക്കപ്പെടുന്നതിന് കാരണമായി. വിഷ്ണൂവും ബിബിനും ചേർന്ന് തിരക്കഥ രചിച്ച് ബിബിൻ ജോർജ്ജ് നായകനായ ഒരു യമണ്ടൻ പ്രേമകഥ- യും വിജയമായി. വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ സിനിമകളിലും വിഷ്ണു നായകനായിട്ടുണ്ട്. അഭിനേതാവായും തിരക്കഥാകൃത്തായും വിഷ്ണു ഉണ്ണിക്കൃഷ്ണൻ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിയ്ക്കുന്നു.
2020 ഫെബ്രുവരി 2- ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി. ഭാര്യയുടെ പേര് ഐശ്വര്യ.
വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇന്റസ്റ്റഗ്രാം പ്രൊഫൈലിവിടെ
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
താനാരാ | ഹരിദാസ് | 2023 | |
വെടിക്കെട്ട് | ഷിബൂട്ടൻ | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
പതിമൂന്നാം രാത്രി | മനീഷ് ബാബു | 2023 | |
കുപ്പീന്ന് വന്ന ഭൂതം | ഹരിദാസ് | 2023 | |
ഇടിയൻ ചന്തു | ശ്രീജിത്ത് വിജയൻ | 2023 | |
കള്ളനും ഭഗവതിയും | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2023 | |
ഡാൻസ് പാർട്ടി | സോഹൻ സീനുലാൽ | 2023 | |
മൈ നെയിം ഈസ് അഴകൻ | ബി സി നൗഫൽ | 2022 | |
സബാഷ് ചന്ദ്രബോസ് | സബാഷ് ചന്ദ്രബോസ് | വി സി അഭിലാഷ് | 2022 |
ശലമോൻ | ജിതിൻ പത്മാനാഭൻ | 2022 | |
കുറി | ദിലീപ് | കെ ആർ പ്രവീൺ | 2022 |
രണ്ട് | വാവ | സുജിത്ത് ലാൽ | 2022 |
അനുരാധ ക്രൈം നമ്പർ 59/2019 | ഷാൻ തുളസിധരൻ | 2021 | |
ഈയൽ | അസ്ക്കർ അലി | 2021 | |
മരതകം | അൻസാജ് ഗോപി | 2021 | |
റെഡ് റിവർ | അശോക് ആർ നാഥ് | 2021 | |
ഉരുൾ | വെണ്മണി ഉണ്ണികൃഷ്ണൻ | 2021 | |
കൃഷ്ണൻകുട്ടി പണിതുടങ്ങി | ഉണ്ണിക്കണ്ണൻ | സൂരജ് ടോം | 2021 |
ബിഗ് ബ്രദർ | ഖാനി | സിദ്ദിഖ് | 2020 |
ഒരു യമണ്ടൻ പ്രേമകഥ | ടെനി സെബാസ്റ്റ്യൻ | ബി സി നൗഫൽ | 2019 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഇടിയൻ ചന്തു | ശ്രീജിത്ത് വിജയൻ | 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഇന്ദീവരം പോലഴകുള്ളോള് | വെടിക്കെട്ട് | ഷിബു പുലർകാഴ്ച, ബിബിൻ ജോർജ് | ഷിബു പുലർകാഴ്ച | 2023 | |
പാരിജാതപ്പൂ | നിത്യഹരിത നായകൻ | ഹസീന എസ് കാനം | രഞ്ജിൻ രാജ് വർമ്മ | 2018 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മാർഗ്ഗംകളി | ശ്രീജിത്ത് വിജയൻ | 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മാർഗ്ഗംകളി | ശ്രീജിത്ത് വിജയൻ | 2019 |
ഒരു പഴയ ബോംബ് കഥ | ഷാഫി | 2018 |
Edit History of വിഷ്ണു ഉണ്ണികൃഷ്ണൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
28 Apr 2022 - 14:50 | shyamapradeep | |
21 Feb 2022 - 21:08 | Achinthya | |
15 Jan 2021 - 19:32 | admin | Comments opened |
8 Jan 2021 - 11:43 | Santhoshkumar K | |
17 Dec 2020 - 12:34 | Kiranz | Converted dob to unix format. |
4 Jul 2020 - 20:33 | SUBIN ADOOR | |
4 Jul 2020 - 13:05 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
4 Jul 2020 - 13:00 | Santhoshkumar K | |
3 Feb 2016 - 21:14 | Neeli | resized photo |
2 Feb 2016 - 01:24 | Jayakrishnantu | ഫീൽഡ് ചേർത്തു |
- 1 of 2
- അടുത്തതു് ›