ബിബിൻ ജോർജ്

Bibin George
Date of Birth: 
ചൊവ്വ, 29 March, 1988
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 2
സംവിധാനം: 1
കഥ: 4
സംഭാഷണം: 4
തിരക്കഥ: 4

1988 മാർച്ച് 29 ന് കൽപ്പണിക്കാരനായ വിൻസെന്റിന്റെയും ലിസിയുടെയും മകനാായി കൊച്ചിയിൽ ജനിച്ചു. ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് ബിബിൻ ജോർജ്ജ്. ആറാംക്ലാസുമുതൽ ബിബിൻ മിമിക്രി ചെയ്യാൻ തുടങ്ങിയിരുന്നു. സ്ക്കൂൾ പഠനകാലം മുതൽ ഉള്ള സുഹൃത്തായ വിഷ്ണൂ ഉണ്ണിക്കൃഷ്ണനോടൊപ്പം കലാഭവനിൽ ചേരുകയും തന്റെ പതിനേഴാം വയസ്സിൽ ബിബിൻ ജോർജ്ജ് വിഷ്ണൂവിനോടു ചേർന്ന് "കോമഡി കസിൻസ്  "എന്ന ടെലിവിഷൻ പ്രോഗ്രാമിന് സ്ക്കിറ്റ് എഴുതുകയും ചെയ്തു. അത് ക്ലിക്കായതോടെ "ബഡായി ബംഗ്ലാവ് " ഉൾപ്പെടെയുള്ള വിവിധ കോമഡി പ്രോഗ്രാമുകളിൽ പ്രവർത്തിച്ചു.

സിനിമാമോഹവുമായി കഴിയവേ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് ഒരു തിരക്കഥ രചിച്ച് നാദിർഷായെ സമീപിച്ചു. അമർ അക്ബർ അന്തോണി എന്ന പേരിൽ നാദിർഷായുടെ സംവിധാനത്തിൽ  ആ സിനിമ റിലീസ് ചെയ്ത് വലിയ വിജയം നേടി. തുടർന്ന് ബിബിനും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് തിരക്കഥ രചിച്ച് നാദിർഷയുടെ സംവിധാനത്തിൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ വിഷ്നു ഉണ്ണിക്കൃഷ്ണൻ നായകനായി ഇറങ്ങി. അതിനുശേഷം ബിബിൻ ജോർജ്ജ് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. കാലു വയ്യാത്ത നായകന്റെ കഥ പറഞ്ഞ ഒരു പഴയ ബോംബ് കഥ എന്ന സിനിമയിൽ നായകനായി. തുടർന്ന് ദുൽഖർ സൽമാനെ നായകനാക്കി ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന് ബിബിനും വിഷ്ണുവും ചേർന്ന് തിരക്കഥ എഴുതി. ആ സിനിമയിൽ ബിബിൻ ഒരു പ്രധാാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്തു. മാർഗ്ഗംകളി, ഷൈലോക്ക് എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ ബിബിൻ ജോർജ്ജ് അഭിനയിച്ചിട്ടുണ്ട്.

ബിബിൻ ജോർജ്ജിന്റെ ഭാര്യ ഫിലോമിന രേഷ്മ,