അഭിരാമി സുരേഷ്

Abhirami Suresh
Date of Birth: 
തിങ്കൾ, 9 October, 1995
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 2

1995 ഒക്റ്റോബർ 9 ന്  സംഗീതജ്ഞനായ പി ആർ സുരേഷിന്റെയും ലൈലയുടെയും രണ്ടാമത്തെ മകളായി കൊച്ചിയിൽ ജനിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമൃത സുരേഷ് അഭിരാമിയുടെ സഹോദരിയാണ്. സ്ക്കൂൾ കാലത്ത് തന്നെ മിമിക്രി മോണോ ആക്ട് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഒരു അഭിനേത്രിയാകുക എന്ന ആഗ്രഹവുമായി പ്ലസ്ടു കഴിഞ്ഞതിനുശേഷം അഭിരാമി ആക്ടിംഗിൽ ഡിപ്ലോമയെടുത്തു. ആക്ടിംഗ് കോഴ്സിനിടയിൽ ഒരു ഷോർട്ട് ഫിലിം ഡയറക്ട് ചെയ്തിരുന്നു.

2008 -ൽ ഏഷ്യാനെറ്റിലെ ഹലോ കുട്ടിച്ചാത്തൻ സീരിയലിലൂടെയാണ് അഭിരാമി സുരേഷ് അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായും ആഥിഥേയയായുമെല്ലാം പങ്കെടുത്തു. 2009 ൽ കേരളോത്സവം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് അഭിരാമി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ഗുലുമാൽ ദ് എസ്കേപ്പ്, 100 ഡെയ്സ് ഓഫ് ലവ് എന്നിവയുൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

 കീ ബോർഡ്, വയലിൻ എന്നിവ പഠിച്ചിട്ടുള്ള അഭിരാമി ഭജൻസിന് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഗായിക കൂടിയായ അഭിരാമി 2014 -ൽ സഹോദരി അമൃത സുരേഷിനോടൊപ്പം "അമൃതം ഗമയ" എന്ന മ്യൂസിക്ക് ബാൻഡ് ലോഞ്ച് ചെയ്തു. 2017 -ൽ ക്രോസ്റോഡ് എന്ന സിനിമയിലൂടെ ചലച്ചിത്ര ഗാനരംഗത്തും തുടക്കം കുറിച്ചു. സുല്ല് എന്ന ചിത്രത്തിലുടെ 2019 -ലെ രാമു കാര്യാട്ട് സ്പെഷൽ ജൂറി സംഗീത അവാർഡ് അഭിരാമിയ്ക്ക് ലഭിച്ചു. അഭിനയം സംഗീതം എന്നിവ കൂടാതെ മോഡലിംഗ് രംഗത്തും ശ്രദ്ധേയയാണ്.