ഐറീന ജക്കോബി

Name in English: 
Irina Jacobi

ജർമ്മൻ സ്വദേശിനിയായ ഐറീന ആട്ടകഥ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നു. സ്കൂൾ പഠനത്തിനു ശേഷം മിലാനിൽ നാടക വേഷങ്ങളുടെ ഡിസൈനറായും നിർമ്മാതാവും പ്രവർത്തിച്ചിരുന്ന ഐറീന പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും മൾട്ടി-കൾച്ചറൽ തീയേറ്റർ പ്രാക്ടീസിൽ ബിരുദം കരസ്ഥമാക്കി. ഒരിടവേളക്കായി കേരളത്തിൽ എത്തിയ അവർ കഥകളിയിൽ ആകൃഷ്ടയായി, ലൂബ ഷീൽഡിന്റെ 'വിജ്ഞാന കലാവേദി'യിൽ ചേർന്നു. പിന്നീട് കലാമണ്ഡലം കേശവൻ നമ്പൂതിരിയുടെ ശിഷ്യയായി പരീശീലനം ആരംഭിച്ചു. കലാമണ്ഡലത്തിലെ കഥകളി പരിശീലകാലത്താണ് കണ്ണൻ പെരുമുടിയൂർ ഐറീനയെ കാണുന്നതും ആട്ടക്കഥ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവരെ ക്ഷണിക്കുന്നതും. ആ ചിത്രത്തിലെ കഥാപാത്രത്തിനു ശബ്ദം നൽകിയതും അവർ തന്നെയായിരുന്നു.