രാധാ വർമ്മ

Radha Varma

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1987 മെയ് 30 ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ ജനിച്ചു. അല്ലൂരി സീത രാമ രാജു എന്ന വിപ്ലവകാരിയുടെ കുടുംബ പരമ്പരയിൽ ജനിച്ചയാളാണ് സുനിത. സുനിതയ്ക്ക് ഒരു യൂറോപ്യൻ പാരമ്പര്യവുമുണ്ട്. 2001 ൽ Neeventa Nenunta എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് സുനിത വർമ്മ അഭിനയരംഗത്തേക്കെത്തുന്നത്. 2005 ൽ ഒരു മുറൈ സൊല്ലി വിടു എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു. 2006 ൽ അശോക എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയം തുടങ്ങി. 2008 ൽ ക്രേസി ഗോപാലൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായിക്കൊണ്ടാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് സീനിയേഴ്സ്, അച്ഛന്റെ ആൺ മക്കൾ എന്നിവയുൾപ്പെടെ പത്തോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ രാധ വർമ്മ എന്ന പേരിലും തമിഴിൽ ജനപ്രിയ എന്ന പേരിലുമാണ് സുനിത വർമ്മ അഭിനയിച്ചിരുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഭാഷകളിലായി ഇരുപത്തി അഞ്ചോളം സിനിമകളിൽ സുനിത വർമ്മ അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ മോഡലിംഗ് രംഗത്തും സജീവമാണ്` സുനിത വർമ്മ.