എൽഹാം മിർസ

Elham Mirza

ഇറാനിയൻ സ്വദേശി. കുട്ടിക്കാലം മുതൽക്കേ ഇന്ത്യൻ നൃത്ത രൂപങ്ങളോടും നാടകത്തിനോടും ഏറെ ഇഷ്ട്ടം ഉണ്ടായിരുന്നു എൽഹാം മിർസയ്ക്ക്. നൃത്തം എന്ന തന്റെ ജന്മസാഫല്യം പൂർത്തീകരിക്കാനായി ഒരുപാട് നിയന്ത്രണങ്ങളുള്ള മറ്റൊരു രാജ്യത്ത് ഇത്തരം കലാരൂപങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞു എന്നറിഞ്ഞാൽ ഭ്രഷ്ട്ട് കൽപ്പിക്കപ്പെടാനുള്ള സാഹചര്യം പോലും നിലനിൽക്കുന്ന ഇറാൻ എന്ന സ്വന്തം രാജ്യം വിട്ട് ഭാരതത്തിലേക്ക് പറന്നിറങ്ങി. നൃത്തം അഭ്യസിച്ചു. അരങ്ങേറ്റത്തിനു മുൻപ് തന്നെ നിരവധി പുരസ്കാരങ്ങൾ എൽഹാം മിർസയെ തേടിയെത്തി. പക്ഷേ പിന്നീട് ജീവിതത്തിലുണ്ടായ ഒരപകടത്തിൽ പെട്ട് എൽഹാം മിർസയുടെ കാലുകൾ ചലിപ്പിക്കാനാകാത്ത വിധമായി. എങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എൽഹാം മിർസ വീണ്ടും ജീവിതത്തിലേക്ക് തിരികെ വരികയും മോഡലിംഗ് രംഗത്ത് സജീവമാകുകയും ചെയ്തു. "ലാവെൻഡർ" എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇഷയെ അവതരിപ്പിച്ചു കൊണ്ട് മലയാള ചലച്ചിത്രലോകത്തേയ്ക്ക് കടന്നിരിക്കയാണ് എൽഹാം മിർസ. Elham Mirza