മെറീന മൈക്കിൾ കുരിശിങ്കൽ

Name in English: 
Marina Michael Kurishinkal

തെന്നിന്ത്യൻ ചലച്ചിത്ര താരം.  കോഴിക്കോട് സ്വദേശിനിയാണ് മെറീന. മോഡലിംഗ് രംഗത്ത് സജീവമായ മെറീന  ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനു ശേഷം മുബൈ ടാക്സി എന്ന ചിത്രത്തിൽ നായികായി. തുടർന്ന് എബി, ചങ്ക്സ്, ഇര... തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ കന്നഡ, തമിഴ് ചിത്രങ്ങളിലും മെറീന അഭിനയിച്ചിട്ടുണ്ട്.