രേഷ്മ രത്തോർ

Reshma Rathore

1989 നവംബർ 13 ന് ശ്രീഹരിദാസ് റത്തോറിന്റെയും രാധാ റാത്തോറിന്റെയും മകളായി തെലുങ്കാനയിൽ ജനിച്ചു. കാകതീയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തതിനുശേഷം 2012 -ൽ ബോഡിഗാഡ് എന്ന തെലുങ്കു ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് രേഷ്മ അഭിനയരംഗത്തേയ്ക്കിറങ്ങുന്നത്. തുടർന്ന് ഈ റോജുള്ളോ എന്ന ചിത്രമുൾപ്പെടെ അഞ്ചിലധികം തെലുങ്കു സിനിമകളിലും, ഒരു തമിഴ് ചിത്രത്തിലും അവർ അഭിനയിച്ചു. 2015 -ൽ അപ്പവും വീഞ്ഞും എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.