ഡോണ ശങ്കര്‍

Dona Sankar

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനിച്ചു. പെരിന്തൽമണ്ണ പിടിഎം കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷമാണ് ഡോണ അഭിനയരംഗത്തേയ്ക് ചുവടുവെയ്ക്കുന്നത്. 2014 -ൽ റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കംകുറിച്ചത്. തുടർന്ന് ആലിഫ് ഉൾപ്പെടെ മൂന്ന് സിനിമകളിൽ കൂടി അഭിനയിച്ചു. ബ്രൈഡ് വാണ്ടഡ്, കണ്ണാടികാവിൽ എന്നിവയുൾപ്പെടെ ചില ടെലിഫിലിമുകളിലും ഡോണ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒറ്റചിലമ്പ് എന്ന മലയാളം സീരിയലിലും കല്യാണവീട് എന്ന തമിഴ് സീരിയലിലും ഡോണ ശങ്കർ ശ്രദ്ദേയമായ കഥാപാത്രത്തങ്ങളെ അവതരിപ്പിച്ചു.

2018 -ൽ ഡോണ ശങ്കർ വിവാഹിതയായി. സംവിധായകൻ ദീപക് നാരായണനാണ് ഡോണയുടെ ഭർത്താവ്.