ആർ ജെ മാത്തുക്കുട്ടി

Maathukkutti
മാത്തുക്കുട്ടി കീച്ചേരിയിൽ
സംവിധാനം: 1
കഥ: 1
സംഭാഷണം: 2
തിരക്കഥ: 1

മാത്തുക്കുട്ടിയുടെയും ശോശമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. അരുൺ മാത്യു എന്നതാണ് യഥാർത്ഥ നാമം. എറണാകുളം യൂണിയൻ കൃസ്ത്യൻ കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം കേരള ജേർണലിസത്തിൽ പി ജി പൂർത്തിയാക്കി. തുടർന്ന് വീക്ഷണം പത്രത്തിൽ എഡിറ്റർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. അതിനുശേഷം റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി. ആർ ജെ മാത്തുക്കുട്ടി എന്ന പേരിൽ അരുൺ മാത്യു ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

സൂര്യ ടിവിയിലെ സെലിബ്രിറ്റി ഇന്റർവ്യൂവറായി മാത്തുക്കുട്ടി ടെലിവിഷൻ രംഗത്ത് തുടക്കംകുറിച്ചു. പിന്നീട് ഫ്ലവേഴ്സ് ടിവിയുടെ കുട്ടിക്കലവറ പ്രോഗ്രാമിന്റെ അവതാരകനായി. അതിനുശേഷം മഴവിൽ മനോരമയുടെ ഉടൻ പണം, മിടുക്കി, സീ കേരളത്തിലെ ലറ്റ്സ് റോക്ക് ആൻഡ് റോൾ... തുടങ്ങി നിരവധി ടെലിവിഷൻ പരിപാടികളൂടെ അവതാരകനായി. 2012 -ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഇതിഹാസകാമുകി, ഹൃദയം... എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും, കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറമധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ കോഴിബിരിയാണി, കുളിസീൻ... എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്.

 

മാത്തുക്കുട്ടി - Facebook