മനോജ്‌ ഗിന്നസ്

Manoj Guinnes

ചോതിയുടെയും കാർത്ത്യായിനിയുടെയും മകനായി എറണാംകുളം ജില്ലയിലെ കരിമുകളിൽ ജനിച്ചു. അമ്പലമുഗൾ ഗവണ്മെന്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. കോളജ് പഠനം ആലുവയിലെ അൽ അമീൻ കോളേജിലായിരുന്നു പഠനം. സ്‌കൂൾ - കോളജ് കാലഘട്ടത്തിൽതന്നെ മിമിക്രിയിൽ സജീവമായിരുന്നു മനോജ്..

കൊച്ചിൻ സെഞ്ച്വറിലായിരുന്നു മിമിക്രി കലാകാരൻ എന്ന നിലയിൽ മനോജിന്റെ തുടക്കം. അതിനുശേഷം കൊച്ചിൻ ഗിന്നസിൽ അംഗമായി. നിരവധി വേദികളിൽ ഗിന്നസിനോടൊപ്പം മനോജ് മിമിക്രി അവതരിപ്പിച്ചു. കൊച്ചിൻ ഗിന്നസിൽ നിന്നാണ് മനോജിന്  പേരിനൊപ്പം ഗിന്നസ് എന്ന പേരുകൂടി ലഭിച്ചത്. കൊച്ചിൻ ഗിന്നസിൽ കുറേവർഷത്തെ പ്രവർത്തനത്തിനുശേഷം മനോജ് സ്വന്തമായി ഒരു മിമിക്രി ട്രൂപ്പിന് രൂപം കൊടുത്തു. നവോദയ എന്നായിരുന്നു പേര്.  ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ സിനിമാലയിൽ അഭിനയിക്കുകയും സ്കിറ്റ് എഴുതുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലും അംഗമായിരുന്നു അദ്ദേഹം. 

2015 -ലാണ് മനോജ് സിനിമയിലെത്തുന്നത്. മൈ ഗോഡ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ വർഷം തന്നെ ചോക്കളേറ്റ്നസ്രാണി എന്ന ചിത്രങ്ങളിലും അഭിനയിച്ചു. ഇരുപതോളം സിനിമകളിൽ മനോജ് ഗിന്നസ് അഭിനയിച്ചിട്ടുണ്ട്.

മനോജ് ഗിന്നസിന്റെ ഭാര്യ ശ്രുതി. ഒരു മകൻ ഇഷാൻ.