ദീപ്തി സതി

Name in English: 
Deepthi
ദീപ്തി
Alias: 
ദീപ്തി

മുംബൈ മലയാളി മോഡൽ. ദീപ്തിയുടെ അച്ഛൻ ബിയേഷ് നൈനിറ്റാൽ സ്വദേശിയും, അമ്മ മാധുരി മലയാളിയുമാണ്. സ്കൂൾ കോളേജ് വിദ്യാഭ്യാസം മുംബൈയിലായിരുന്നു. അനുപം ഖേറിന്റെ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് വിദ്യാർഥിനിയായ ദീപ്തി സതി,  മിസ് കേരള 2012 ആയിരുന്നു. മിസ്‌ ഇന്ത്യ 2014 ആദ്യ 10 പേരിൽ ഉൾപ്പെട്ടിരുന്നു ദീപ്തി. കൂടാതെ നേവി ക്യൂൻ 2013 ലെ സെക്കന്റ് റണ്ണർ അപ്പ് , 2013 ലെ ഇന്ത്യൻ പ്രിൻസസ് റണ്ണർ അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'നീന'  സിനിമയിലെ നായികയായി അഭിനയിച്ചുകൊണ്ട് ദീപ്തി മലയാള സിനിമയിലേക്ക്  അരങ്ങേറ്റം കുറിച്ചു.