ഋഷി പ്രകാശ്

Name in English: 
Rishi Prakash
Alias: 
ഋഷി
സൂര്യ പ്രകാശ്
സൂര്യ

കാസർഗോഡ്‌ ജില്ലയിലെ കർണ്ണാടക അതിർത്തി ഗ്രാമമായ ബെള്ളൂർ കിന്നിങ്കാർ സ്വദേശിയായ സൂര്യ പ്രകാശ്. അച്ഛൻ കെ അപ്പക്കുഞ്ഞി , അമ്മ കസ്തൂരി. സഹോദരങ്ങൾ ശിവപ്രസാദ്, സുമിത്ര. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ നിന്നും ടി ടി എം ബിരുദവും,ചെന്നെയിൽ നിന്നും എം ബി എ യും നേടിയ സൂര്യ മോഡലിംഗിലൂടെയാണ് മലയാള ചലച്ചിത്രലോകത്തെത്തുന്നത്. ദുബായിൽ ബാങ്കിൽ ജോലി ചെയ്തിരുന്ന സൂര്യ പ്രകാശ് (ഋഷി) ആദ്യം അഭിനയിക്കുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലാണ്. ചിത്രത്തിൽ ഫോട്ടോഗ്രാഫറുടെ ചെറിയ വേഷമായിരുന്നെങ്കിലും പിന്നീട് നിരവധി ഹ്രസ്വചിത്രങ്ങളിൽ സൂര്യ അഭിനയിച്ചു. ജനശ്രദ്ധ നേടിയ സണ്‍ഡെയ്സ്,വാലറ്റ് തുടങ്ങിയവ ഇതിൽ പെടുന്നു. ഹോളിവൂഡു് ഹ്രസ്വചിത്രമായ ഡെമോളിഷിലും, Kombu Vecha Singamda', 'Kanthri തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സൂര്യ അഭിനയിച്ചു. ഡെമോളിഷിലെ അഭിനയത്തിന് അലൈൻ ഫിലിം ക്ലബ് നടത്തിയ ഹ്രസ്വ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ഋഷി എന്ന് വിളിക്കുന്ന സൂര്യ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളേജ് പഠനകാലത്ത് സജീവ എസ് എഫ്‌ ഐ പ്രവർത്തകനായിരുന്നു സൂര്യ. യൂണിറ്റ് സെക്രട്ടറി, കോളേജ് മാഗസിൻ എഡിറ്റർ യു യു സി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അശോക്‌ ആർ നാഥ് സംവിധാനം ചെയ്ത പേർഷ്യക്കാരൻ ചിത്രത്തിലെ അഞ്ച് പുതുമുഖ നായകരിൽ ഒരാളായിരുന്നു സൂര്യ പ്രകാശ്. തുടർന്ന് 'കല്യാണിസം', ഒരു കരീബിയൻ ഉഡായിപ്പ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു..

Soorya Prakash