എൻ എൻ ഇളയത്

NN Ilayath
Date of Birth: 
ചൊവ്വ, 20 August, 1940
Date of Death: 
ചൊവ്വ, 29 July, 2014
എൻ നാരായണൻ ഇളയത്

എൻ.എൻ. ഇളയത് എന്ന എൻ നാരായണൻ ഇളയത് കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ നാടക സംവിധായകനാണ്. സ്വദേശം ആലപ്പുഴ. അച്ഛൻ ആലപ്പുഴ മണ്ണഞ്ചേരി മണപ്പള്ളി ഇല്ലത്ത് നാരായണൻ ഇളയത്, അമ്മ നങ്ങേലി അന്തർജനം. ഭാര്യ സാവിത്രി അന്തർജനം. മക്കൾ ജയശ്രീ,രാജശ്രീ,ശൈലശ്രീ, വിജയശ്രീ,രജനീകാന്ത്, ജമനീകാന്ത്. സ്വന്തം നാടകവേദിയായ മലയാള നാടകവേദി,​ വിശ്വകലാസമിതി, കേരള തിയറ്റേഴ്സ്, കോട്ടയം ദേശാഭിമാനി, വൈക്കം മാളവിക, പൂഞ്ഞാർ നവധാര, ചങ്ങനാശേരി ജയകേരള, കൊല്ലം ഉപാസന തുടങ്ങിയ സമിതികളുമായി പ്രവർത്തിച്ചിട്ടുണ്ട്. പ്രൊഫഷണൽ നാടകലോകത്ത് ഇളയച്ഛൻ എന്നറിയപ്പെട്ടിരുന്ന ഇളയത്, എസ്.പി. പിള്ള, ചങ്ങനാശേരി നടരാജൻ, ചേർത്തല ലളിത, ആലപ്പി തങ്കം തുടങ്ങിയവരോടൊപ്പം നാടകവേദിയിലും പ്രവർത്തിച്ചിരുന്നു.  2011ൽ കേരള സംഗീത നാടക അക്കാഡമി ഗുരുപൂജാ പുരസ്​കാരം ലഭിച്ചിരുന്നു. തൂവൽകൊട്ടാരം, പ്രണയവർണങ്ങൾ, ആയിരത്തിൽ ഒരുവൻ, സ്റ്റാലിൻ ശിവദാസ് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. സെയ്ദ് ഉസ്മാൻ സംവിധാനം ചെയ്ത 'അറ്റ്‌ വണ്‍സ്' ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 2014 ജൂലൈ 29 ന് എൻ.എൻ. ഇളയത് എന്ന എൻ നാരായണൻ ഇളയത് ഈ ലോകത്തോട് വിടപറഞ്ഞു.