ചിലങ്ക

Chilanka
Chilanka-Actress
ചിലങ്ക എസ് ദീദു
Chilanka S Deedu

പത്തനം തിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേലേവടക്കേതിൽ ദീദു-ഷൈനി ദമ്പതികളുടെ മകളായി ജനിച്ചു. കോന്നി എസ് എൻ പബ്ലിക് സ്കൂളിൽ പഠിച്ച ചിലങ്ക നർത്തകിയാണ്. വിനയൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ “ലിറ്റിൽ” സൂപ്പർമാൻ ആണ് ആദ്യ ചിത്രം. റിഗാറ്റ ഗിരിജാ ചന്ദ്രന്റെ കീഴിൽ നൃത്തം തുടർന്ന് അഭ്യസിക്കുന്ന ചിലങ്ക “വില്ലാളിവീരൻ” എന്ന ദിലീപ് ചിത്രത്തിലും ഭാഗമായി.തമിഴിലും അവസരം കിട്ടിയ ചിലങ്ക ആദ്യ തമിഴ് സിനിമയിൽ നായികയായി അഭിനയിക്കുന്നു.  

ചാർട്ടേഡ് അക്കൗണ്ടൻസിക്ക് പഠിക്കുന്ന ചിലങ്കയുടെ അച്ഛൻ ദീദു ആർക്കിടെക്റ്റാണ് .അമ്മ ഷൈനി വീട്ടമ്മ. അനുജൻ ദേവദേവൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.